ഡിസ്‌കൗണ്ട് വില്‍പ്പനയ്ക്ക് വന്‍തിരക്ക്; അജ്മാനില്‍ ഷോപ്പിങ് സെന്റര്‍ അടപ്പിച്ചു

ajman shopping center closed

ദുബൈ: ഡിസ്‌കൗണ്ട് വില്‍പനയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് വന്‍ ജനക്കൂട്ടം എത്തിയതിനെ തുടര്‍ന്ന് അജ്മാനില്‍ ഒരു ഷോപ്പിംഗ് സെന്റര്‍ അധികൃതര്‍ അടപ്പിച്ചു. സാമൂഹ്യ അകലം പാലിക്കാത്തത് ഉള്‍പ്പെടെ നിരവധി കോവിഡ് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


ഷോപ്പിംഗ് സെന്ററിന്റെ ഉടമയ്ക്ക് 5,000 ദിര്‍ഹം പിഴയും ചുമത്തി. കോവിഡ് നിയമലംഘനങ്ങള്‍ അടങ്ങുന്ന ഷോപ്പിംഗ് സെന്ററിന്റെ വീഡിയോ അജ്മാന്‍ പോലീസ് ട്വിറ്ററിലൂടെ പങ്ക് വച്ചിട്ടുണ്ട്.