Saturday, October 23, 2021
HomeGulfUAEമുറിയില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; ദുബയില്‍ സഹ താമസക്കാരനെ ആക്രമിച്ച പ്രവാസിക്കെതിരേ കുറ്റം...

മുറിയില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; ദുബയില്‍ സഹ താമസക്കാരനെ ആക്രമിച്ച പ്രവാസിക്കെതിരേ കുറ്റം ചുമത്തി

ദുബൈ: മുറിയില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്വന്തം രാജ്യക്കാരനായ സഹതാമസക്കാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശിക്കെതിരെ ദുബൈയില്‍ കുറ്റം ചുമത്തി. ഹോര്‍ അല്‍ അനസ് ഏരിയയിലെ താമസസ്ഥലത്താണ് സംഭവം ഉണ്ടായത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പുലര്‍ച്ചെ 2.30ന് സഹതാമസക്കാരന്‍ മദ്യലഹരിയിലെത്തി മുറിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതായി 35കാരനായ നേപ്പാള്‍ സ്വദേശി ദുബൈ പ്രാഥമിക കോടതിയില്‍ പറഞ്ഞു. സമയം ഏറെ വൈകിയതിനാല്‍ ഉറങ്ങാന്‍ പറഞ്ഞെങ്കിലും ഇത് അനുസരിച്ചില്ല. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ തന്നെ ബെഡിലേക്ക് വലിച്ചിട്ട ശേഷം മുഖത്ത് ഇടിക്കുകയായിരുന്നെന്ന് നേപ്പാളി യുവാവ് പറഞ്ഞു.

ഇടത് കണ്ണിന് ഇടിയേറ്റ് രക്തം വാര്‍ന്നതോടെ മറ്റ് താമസക്കാര്‍ എത്തുകയും പ്രതിയെ നിയന്ത്രിക്കുകയുമായിരുന്നു. ശേഷം ഇവര്‍ ആംബുലന്‍സ് വിളിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു.

Most Popular