Wednesday, December 1, 2021
HomeNewsfeedഎക്‌സ്‌പോ വിസക്കാര്‍ക്ക് എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ്

എക്‌സ്‌പോ വിസക്കാര്‍ക്ക് എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ്

ദുബൈ: ‘എക്‌സ്‌പോ വിസ’യില്‍(dubai expo visa) രാജ്യത്തെത്തിയ പ്രതിനിധികള്‍ക്ക് യുഎഇ ഡ്രൈവിങ് ലൈസന്‍സ്(uae driving license) കിട്ടാനുള്ള നടപടികള്‍ ലളിതമാക്കി. ഇതിനായി എക്‌സ്‌പോയില്‍ ആര്‍ടിഎ ഓഫിസ് തുറന്നു. സ്വന്തം രാജ്യത്തെ ലൈസന്‍സുള്ളവര്‍ക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കും.

ലൈസന്‍സ് കിട്ടാനുള്ള അന്തിമ ടെസ്റ്റില്‍ ഇവര്‍ക്കു നേരിട്ടു പങ്കെടുക്കാമെന്ന് ഡ്രൈവിങ് ലൈസന്‍സ് വിഭാഗം മേധാവി അബ്ദുല്ല അല്‍ അലി പറഞ്ഞു. വിജയിച്ചാല്‍ അന്നു തന്നെ ലൈസന്‍സ് ലഭിക്കും. നയതന്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറില്‍ നിന്നു 10 ആക്കി. 5 പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിശീലനം പൂര്‍ത്തിയാക്കാനാകും.

ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് യുഎഇ ലൈസന്‍സ് ആവശ്യമില്ല. സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുകെ, കാനഡ എന്നിവയടക്കം 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം. ഈ രാജ്യങ്ങളില്‍ നിന്നു സന്ദര്‍ശക വിസയിലെത്തിയവര്‍ യുഎഇ ലൈസന്‍സിന് അപേക്ഷിക്കേണ്ടതില്ല. താമസ വിസയാണെങ്കില്‍ ലൈസന്‍സ് വേണം.

 

Most Popular