Sunday, November 28, 2021
HomeNewsfeedദുബയില്‍ പരിശോധന ശക്തം; സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ 17 വീട്ടുവേലക്കാരികളെ അറസ്റ്റ് ചെയ്തു

ദുബയില്‍ പരിശോധന ശക്തം; സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ 17 വീട്ടുവേലക്കാരികളെ അറസ്റ്റ് ചെയ്തു

ദുബൈ: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് ദുബയില്‍ പരിശോധന ശക്തമാക്കി. തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയ 17 വീട്ടുവേലക്കാരികളെ റമദാനില്‍ അറസ്റ്റ് ചെയ്തു. ഒളിച്ചോടിയവരെ ജോലിക്കു വയ്ക്കുന്നതിനെതിരേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വ്യത്യസ്ത രാജ്യക്കാരായ 17 സ്ത്രീകളാണ് അറസ്റ്റിലായതെന്ന് ദുബൈ പോലിസ് ഇന്‍ഫില്‍ട്രേറ്റേഴ്‌സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അലി സാലിം പറഞ്ഞു. റമദാനിലെ കര്‍ശന പരിശോധനയ്ക്കു പുറമേ വര്‍ഷം മുഴുവന്‍ ഇത്തരക്കാരെ പിടികൂടുന്നതിനുള്ള കാംപയിന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടുജോലിക്കാര്‍ ഒളിച്ചോടിയാല്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യണം. ഒളിച്ചോടുന്ന ജോലിക്കാര്‍ സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാണ്. വ്യത്യസ്ഥ വീടുകളില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് കൂടുതല്‍ പണം സമ്പാദിക്കുന്നതിനാണ് വീട്ടുജോലിക്കാര്‍ സ്‌പോണ്‍സറുടെ അടുത്ത് നിന്ന് മുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പേരില്‍ നിയമപരമായ രേഖകളില്ലാതെയാണ് പുതിയ വീട്ടില്‍ ജോലി കണ്ടെത്തുന്നത്.
ALSO WATCH

Most Popular