ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 ഒരു വര്‍ഷത്തിന് ശേഷം തുറന്നു

dubai airport

ദുബൈ: 15 മാസത്തെ ഇടവേളയ്ക്ക് ശേഷം ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1 തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് മാഹാമാരിയെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കു വേണ്ടിയുള്ള ടെര്‍മിനല്‍ ടെര്‍മിനല്‍ ഒന്നും കോണ്‍കോഴ്‌സ് ഡിയും 2020 മാര്‍ച്ച് 25ന് അടച്ചത്.

ദുബൈ വിമാനത്താവളത്തില്‍ മൂന്ന് ടെര്‍മിനലുകളാണുള്ളത്. ടെര്‍മിനല്‍ 1 വിദേശ വിമാനങ്ങള്‍ക്കും ടെര്‍മിനല്‍ മൂന്ന് എമിറേറ്റ്‌സിനും ടെര്‍മിനല്‍ 2 ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള ബജറ്റ് വിമാനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.

വ്യോമ മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിന് ദുബൈ മുന്നില്‍ നില്‍ക്കുന്നതിന്റെ സൂചനയാണ് ടെര്‍മിനല്‍ 1 തുറക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാന്‍ ശെയ്ഖ് അഹ്‌മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.