Sunday, January 23, 2022
HomeNewsfeedലോകത്തിലെ ആദ്യ കടലാസ് രഹിത സര്‍ക്കാരായി ദുബൈ

ലോകത്തിലെ ആദ്യ കടലാസ് രഹിത സര്‍ക്കാരായി ദുബൈ

ദുബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കടലാസ് പൂര്‍ണമായും ഒഴിവാക്കുന്ന ലോകത്തിലെ ആദ്യ സര്‍ക്കാരെന്ന ഖ്യാതി സ്വന്തമാക്കി ദുബൈ. 2021 ഡിസംബര്‍ 12ന് ശേഷം ദുബയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ പേപ്പര്‍ ഉപയോഗിക്കില്ല എന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഇനിമുതല്‍ സര്‍ക്കാര്‍ ഓഫിസുകളിലെ എല്ലാ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. ദുബയിയെ ഡിജിറ്റല്‍ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗം കൂടിയാണിത്. 2018ലാണ് ശൈഖ് ഹംദാന്‍ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതല്‍ സര്‍ക്കാര്‍ ഓഫിസുകളിലെ പേപ്പര്‍ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുവരികയായിരുന്നു.

അഞ്ചാംഘട്ടം പൂര്‍ത്തിയായപ്പോള്‍ ദുബൈയിലെ 45 സര്‍ക്കാര്‍ വകുപ്പുകളും പേപ്പര്‍രഹിതമായി. ഇതുവഴി 336 ദശലക്ഷം പേപ്പറുകള്‍ ലാഭിക്കാന്‍ കഴിഞ്ഞു. 130 കോടി ദിര്‍ഹമും 140 ലക്ഷം മണിക്കൂര്‍ ജോലിയും ലാഭിക്കാന്‍ കഴിഞ്ഞു.

Most Popular