ദുബയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; 24 മണിക്കൂറും പുറത്തിറങ്ങരുത്

dubai sterilization

ദുബയ്: കൊറോണ വ്യാപനം തടയാന്‍ ദുബൈ നിയന്ത്രണം കടുപ്പിക്കുന്നു. ഇന്ന് രാത്രി മുതല്‍ 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വരും. രണ്ടാഴ്ച ഇത് തുടരും. പകലും രാത്രിയും അണുനശീകരണ യജ്ഞം തുടരാനാണ് തീരുമാനം. ദുബയ് മെട്രോ, ട്രാം സേവനങ്ങള്‍ നാളെ മുതല്‍ നിര്‍ത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.

ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വ്യക്തികള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങരുതെന്ന് ദേശീയ ദുരന്ത നിവാരണ സമിതി നിര്‍ദേശിച്ചു.

നിയന്ത്രണത്തില്‍ ഇളവുള്ള സ്ഥാപനങ്ങള്‍ ഇവയാണ്

*സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍ പാഴ്‌സല്‍ സര്‍വീസ്, ഫാര്‍മസി ഉള്‍പെടെ അവശ്യസേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍

*അവശ്യവസ്തുക്കള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഒരാള്‍ മാത്രം പോകാം

*ജലം, വൈദ്യുതി, പെട്രോള്‍- ഗ്യാസ് സ്‌റ്റേഷന്‍, ടെലി കമ്യണികേഷന്‍ സേവനങ്ങള്‍, മാധ്യമരംഗം, വിമാനത്താവളം, കസ്റ്റംസ്, ഷിപ്പിങ്, സെക്യൂരിറ്റി എന്നീ മേഖലകളിലുള്ളവര്‍

* നിര്‍മാണ ജോലികള്‍ നടത്തുന്നവര്‍ നഗരസഭയുടെ പ്രത്യേക അനുമതി തേടണം

*നഗര ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യമേഖലയിലെ അംഗങ്ങള്‍ക്കും പുറത്തിറങ്ങാം

* ബാങ്ക് -മണി എക്‌സ്‌ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാവിലെ എട്ടിനും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം

* മെയിന്റനന്‍സ് സേവനദാതാക്കള്‍

* പ്രവര്‍ത്തനാനുമതിയുള്ള ലോണ്‍ട്രി സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കും ഉച്ചയ്ക്ക് രണ്ടു വരെ ജോലിക്കായി പുറത്തിറങ്ങാം