ദുബയ്: ദുബയില്‍ മലയാളി കൊറോണ ബാധിച്ച് മരിച്ചു. കണ്ണൂര്‍ തലശേരി ടെംപിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ദുബയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബ്രിട്ടനിലും ഇന്ന് ഒരു മലയാളി കൊറോണ ബാധിച്ചു മരിച്ചിരുന്നു. യുകെ ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. ഭാര്യ. മക്കള്‍: ഡോ. നെബില്‍, നദീം.
dubai-corona-malayali-death