Sunday, January 23, 2022
HomeSub Titleദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയില്‍ വീണ്ടും ഭാഗ്യം മലയാളിയെ തേടിയെത്തി. ശരത് കുന്നുമ്മലാണ് ഏഴു കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം നേടിയത്. ഫെബ്രുവരി 2ന് ഓണ്‍ലൈന്‍ വഴിയാണ് ശരത് 351 സീരീസിലുള്ള 4275 എന്ന ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

മറ്റു നറുക്കെടുപ്പുകളില്‍ അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനി റിയ രൂപേഷ് ആഡംബര കാറും സാനിയോ തോമസ് ആഡംബര മോട്ടോര്‍ ബൈക്കും നേടി.
ALSO WATCH

Most Popular