നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

expatriate death
പ്രതീകാത്മക ചിത്രം

നെടുമ്പാശ്ശേരി: ദുബയില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കാവശ്ശേരി കഴനി കിഴക്കേപ്പാടം ചൈതന്യ നഗര്‍ വീട്ടില്‍ എം കുമാരന്‍(47) ആണ് മരിച്ചത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ച്ച രാത്രിയാണ് ദുബയില്‍ നിന്ന് കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. പിതാവ് പരേതനായ മായാണ്ടി. മാതാവ്: കാര്‍ത്യായനി, ഭാര്യ: സുധ. മകന്‍: വിഷ്ണു.