ദുബൈ: ബ്രിട്ടീഷ് ബോക്സിങ് ചാംപ്യന്‍ ക്രിസ്റ്റഫര്‍ യുബാങ്കിന്റെ മകനും യുവ ബോക്സറുമായ സെബാസ്റ്റ്യനെ ദുബൈ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഈയിടെ ഒരു കുഞ്ഞ് ജനിച്ച സെബാസ്റ്റ്യന്‍ യൂബാങ്ക് ദിവസങ്ങള്‍ക്കുള്ളില്‍ 30ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.
മുന്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ലോക ചാംപ്യനായ ക്രിസ്റ്റഫര്‍ യൂബാങ്കിന്റെ പാത പിന്തുടര്ന്ന് ബോക്സിങ് രംഗത്ത് തിളങ്ങിവരികയായിരുന്ന സെബാസ്റ്റിയന് കൂട്ടുകാര്‍ക്കും ആരാധകര്‍ക്കുമിടയില്‍ സെബ് എന്നാണ് അറിയപ്പെടുന്നത്. ഇളയ സഹോദരന് ക്രിസും ബോകിസ്ങ് രംഗത്ത് സജീവമാണ്.
ക്രിസ്റ്റഫറിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ കുടുംബം ഞെട്ടല്‍ രേഖപ്പെടുത്തി. 12 വയസ്സിന് ശേഷം താന്‍ ആദ്യമായാണ് കരഞ്ഞതെന്ന് സഹോദരന് ക്രിസ് ട്വിറ്ററില്‍ കുറിച്ചു.
ALSO WATCH