ശമ്പളം നല്‍കാത്തതിന് പ്രവാസി സെയില്‍സ്മാന്‍ ഷോപ്പിന് തീയിട്ടു; 10 ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടം

man burns shop

ദുബൈ: ദുബയിലെ നൈഫില്‍ പ്രവാസി യുവാവ് തന്റെ മുന്‍ തൊഴിലുടമയുടെ ടെക്‌സ്റ്റൈല്‍ ഷോപ്പിന് തീയിട്ടു. 27 വയസ്സുള്ള സെയില്‍സ്മാന്റെ പ്രതികാര നടപടിയില്‍ 10 ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടമാണ് ഉണ്ടായത്. തന്റെ ഒരു വര്‍ഷത്തെ ശമ്പളം പിടിച്ച് വയ്ക്കുകയും ഒളിച്ചോടിപ്പോയ തൊഴിലാളിയെന്ന് ആരോപിച്ച് വിസ റദ്ദാക്കുകയും ചെയ്തതിന് പ്രതികാരമായാണ് ഷോപ്പിന് തീയിട്ടിതെന്ന് ദുബൈ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു

രാത്രിയില്‍ പണം മോഷ്ടിക്കാമെന്ന ഉദ്ദേശത്തോടെയാണ് സെയില്‍സ്മാന്‍ പൂട്ട് പൊളിച്ച് കടയക്കകത്ത് കയറിയത്. എന്നാല്‍, പണമൊന്നും കണ്ടെത്താനാവാതെ വന്നതോടെ ലൈറ്റര്‍ ഉപയോഗിച്ച് തീയിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മുന്‍ ജീവനക്കാരനാണ് തീയിട്ടതെന്ന് വ്യക്തമായത്.
Dubai: Man burns shop in revenge over unpaid salary, causes Dh1m in damages
ALSO WATCH