ദുബൈ: ദുബൈ മെട്രോയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ സ്‌റ്റേഷനായ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷന്‍ നാളെ ഉദ്ഘാടനം ചെയ്യും. 232 മീറ്റര്‍ ഉയരമുള്ള സ്റ്റേഷന് 28700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്.
രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള സ്‌റ്റേഷനില്‍ നിന്ന് മണിക്കൂറില്‍ 11,555 പേര്‍ക്ക് യാത്രതിരിക്കാം. 4 ബസ് സ്റ്റോപ്പുകളും 20 ടാക്‌സി സ്റ്റാന്‍ഡും ഇതിനോട് അനുബന്ധിച്ചുണ്ട്.
ഭിന്നശേഷിക്കാര്‍ക്കായി 20 പാര്‍ക്കിങ് സ്ലോട്ടുകളും 400 സൗജന്യപാര്‍ക്കിങ് സ്ഥലങ്ങളുമുണ്ട്. ദുബൈ മെട്രോ റെഡ് ലൈനെയും റൂട്ട് 2020 നെയും ബന്ധിപ്പിക്കുന്ന ട്രാന്‍സ്ഫര്‍ സ്റ്റേഷനുമാണിത്.