Friday, October 7, 2022
HomeGulfUAEഎയർപോർട്ടിലെ തിരക്ക് കുറക്കാൻ സൗജന്യ യാത്രയും അധിക പ്രവർത്തന സമയവും പ്രഖ്യാപിച്ച് ദുബൈ മെട്രോ

എയർപോർട്ടിലെ തിരക്ക് കുറക്കാൻ സൗജന്യ യാത്രയും അധിക പ്രവർത്തന സമയവും പ്രഖ്യാപിച്ച് ദുബൈ മെട്രോ

ദുബൈ : മെട്രോ സർവീസുകൾ വാരാന്ത്യത്തിൽ രണ്ട് മണിക്കൂർ നീട്ടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഓഗസ്റ്റ് 27, 28 തീയതികളിൽ അർദ്ധരാത്രി മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയാണ് സേവനങ്ങൾ നീട്ടുന്നത്. ഈ സമയങ്ങളിൽ ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ നിന്ന് സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും അധികൃതർ അറിയിച്ചു. വേനലവധി അവസാനിക്കുന്നതിനാലും സ്കൂൾ അവധിയായതിനാലും വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുന്നത് കണക്കിലെടുത്താണ് നടപടി.

 

Most Popular