Saturday, October 23, 2021
HomeNewsfeedദുബയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഇനി വെയില് കൊള്ളാതെ ജോലി ചെയ്യാം

ദുബയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഇനി വെയില് കൊള്ളാതെ ജോലി ചെയ്യാം

ദുബൈ: ദുബൈ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് ചൂടില്‍ നിന്ന് ആശ്വാസം നല്‍കാനുള്ള പദ്ധതിയുമായി അധികൃതര്‍. ഇതിനായി തണല്‍ ലഭിക്കുന്ന പ്രത്യേകതരം ട്രോളികള്‍ അവര്‍ക്ക് സമ്മാനിച്ചു. 25 ട്രോളികളാണ് ഇപ്പോള്‍ വിതരണം ചെയ്തത്.

പാര്‍ക്കുകളിലും മറ്റും ജോലി ചെയ്യുമ്പോള്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ട്രോളിയുടെ തണല്‍ സഹായിക്കും. കൂടാതെ, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാനും ഘടിപ്പിച്ചിട്ടുണ്ട്.

എളുപ്പത്തില്‍ നീക്കാന്‍ കഴിയുന്ന സവിശേഷതയുള്ള ട്രോളിക്ക് 150 ലിറ്റര്‍ ശേഷിയുണ്ട്, കൂടാതെ രണ്ട് സംഭരണികളും ഉള്‍ക്കൊള്ളുന്നു. ക്ലീനിങ് ഉപകരണങ്ങള്‍ കൈയില്‍ പിടിച്ചു കൊണ്ടുപോകുന്നതിനു പകരം ട്രോളിയില്‍ വയ്ക്കാം. മാലിന്യങ്ങളും ഇതില്‍ ശേഖരിക്കാന്‍ സംവിധാനമുണ്ട്.

Most Popular