Wednesday, December 1, 2021
HomeNewsfeedഅഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രവാസിയായ രണ്ടാനമ്മ; കേസ് ശാസ്ത്രീയമായി തെളിയിച്ച് ദുബൈ പോലിസ്

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രവാസിയായ രണ്ടാനമ്മ; കേസ് ശാസ്ത്രീയമായി തെളിയിച്ച് ദുബൈ പോലിസ്

ദുബൈ: അഞ്ച് വയസ്സുകാരിയെ പ്രവാസിയായ രണ്ടാനമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ(death of a 5-year-old girl) സംഭവം ഫോറന്‍സിക് സൈക്കോളജിസ്റ്റുകളുടെ(forensic psychologists) സഹായത്തോടെ തെളിയിച്ച് ദുബൈ പോലിസ്(Dubai Police).

കുട്ടികളുടെ സാക്ഷി മൊഴി രേഖപ്പെടുത്തുന്നതില്‍ ആധുനിക ശാസ്ത്രീയ രീതികള്‍ അവലംബിച്ചാണ് കേസിന് തുമ്പുണ്ടാക്കിയതെന്ന് ഫോറന്‍സിക് സൈക്കോളജി ഡിപാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

തലയിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലുമേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് ഫോറന്‍സിക് റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസില്‍ വസ്തുതാപരമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. മരിച്ച കുട്ടികയുടെ ഏഴും ഒമ്പതും വയസ്സുള്ള സഹോദരിമാരായിരുന്നു കേസിലുള്ള പ്രധാന സാക്ഷികള്‍. ഒപ്പം വീട്ടുവേലക്കാരിയുടെയും മരിച്ച കുട്ടിയുടെ പിതാവിന്റെയും മൊഴികളും നിര്‍ണായകമായി.

കുട്ടികളുടെ മൊഴിയിലെ കൃത്യത പരിശോധിക്കുക എന്നതായിരുന്നു പബ്ലിക് പ്രോസിക്യൂഷന്‍ ഫോറന്‍സിക് സൈക്കോളജി ഡിപാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ച ദൗത്യം. ഇതിനായി രണ്ട് പെണ്‍കുട്ടികളുടെയും മാനസിക നില ഫോറന്‍സിക സൈക്കോളജിസ്റ്റുകള്‍ വിശദമായി പരിശോധിച്ചു. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഉത്തരം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ചോദ്യങ്ങള്‍ കുട്ടികളോട് പോലിസ് ചോദിച്ചിട്ടില്ല എന്നുറപ്പ് വരുത്തി.

ഇതിലൂടെ കുട്ടികളുടെ മൊഴി കൃത്യമാണെന്ന് തെളിഞ്ഞു. അഞ്ചുവയസ്സുകാരി എന്തോ അബദ്ധം കാണിച്ചതിന്റെ പേരില്‍ രണ്ടാനമ്മ ക്രൂരമായി ഉപദ്രവിച്ചതായാണ് മൊഴിയില്‍ പറയുന്നത്. വായ തുണികൊണ്ട് കെട്ടുകയും കുരുമുളക് നിര്‍ബന്ധിച്ച് തീറ്റിക്കുകയും ചെയ്ത ശേഷം ദീര്‍ഘനേരം കുളിമുറിയില്‍ പൂട്ടിയിട്ടതായി കുട്ടികളുടെ മൊഴിയില്‍ പറയുന്നു.

കുഞ്ഞിനെ ശിക്ഷിക്കുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നും താന്‍ ഇടപെടാറില്ലെന്നും പിതാവും മൊഴി നല്‍കി.
ALSO WATCH

Most Popular