Sunday, October 24, 2021
HomeNewsfeedമെട്രോയിലും ബസ്സിലും സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്

മെട്രോയിലും ബസ്സിലും സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്

ദുബൈ: വിദ്യാര്‍ഥികളെ പൊതുഗതാഗതം ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാന്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ സമ്മാന പദ്ധതി. മെട്രോ, ട്രാം എന്നിവയില്‍ പതിവായി യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപുകള്‍ സമ്മാനിച്ചു കൊണ്ടാണ് ആര്‍ടിഎ ഞെട്ടിച്ചത്. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ചു നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണു സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നല്‍കിയത്.

മെട്രോ, ട്രാം, ബസ്സുകള്‍ തുടങ്ങിയ പൊതുഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് ആര്‍ടിഎ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ റൗദ അല്‍ മെഹ്‌റിസി പറഞ്ഞു. നൂണ്‍ ആണ് പദ്ധതിയുമായി സഹകരിക്കുന്നത്. എച്ച്പി, കിയോലിസ്-എംഎച്ച്ഐ എന്നിവ സഹസ്‌പോണ്‍സര്‍മാരാണ്

 

Most Popular