Wednesday, December 1, 2021
HomeNewsfeedദുബയില്‍ സ്‌കൂള്‍ ബസ്സുകളില്‍ 100 ശതമാനം കുട്ടികളെ കയറ്റാം

ദുബയില്‍ സ്‌കൂള്‍ ബസ്സുകളില്‍ 100 ശതമാനം കുട്ടികളെ കയറ്റാം

ദുബൈ: സ്‌കൂള്‍ ബസ്സുകള്‍ 100 ശതമാനം ശേഷിയില്‍ സര്‍വീസ് നടത്താമെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ). തീരുമാനത്തെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വാഗതം ചെയ്തു. ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ട്രാന്‍സ്‌പോര്‍ട്ടിങ് സംബന്ധിച്ച ആശങ്കയ്ക്ക് ഇതോടെ പരിഹാരമാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സാധ്യമെങ്കില്‍ ഓരോ കുട്ടിക്കും സ്ഥിരമായി ഒരു സീറ്റ് അനുവദിക്കണമെന്ന് കെഎച്ച്ഡിഎ ആവശ്യപ്പെട്ടു. ബസ്സില്‍ കയറുന്നവരുടെ ശരീര താപനില പരിശോധിക്കും. 37.5 ഡിഗ്രിയില്‍ കൂടുതല്‍ ഉള്ളവരെ ബസ്സില്‍ കയറ്റില്ല. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒഴികെ മുഴുവന്‍ യാത്രക്കാരും മാസ്‌ക്ക് ധരിക്കണം.

ബസ്സില്‍ ശുചിത്വം കൃത്യമായി പാലിക്കണം. സീറ്റ് ബെല്‍റ്റ്, സീറ്റില്‍ കൈകള്‍ വെക്കുന്ന സ്ഥലം, കൈപ്പിടികള്‍, റെയിലുകള്‍ തുടങ്ങിയവ ഓരോ ഉപയോഗത്തിനും ശേഷം അണുവിമുക്തമാക്കണം.

വാക്‌സിനെടുക്കാത്ത രക്ഷിതാക്കള്‍ക്ക് കോവിഡ് പരിശോധന
അധ്യാപകരെ കാണുന്നതിന് സ്‌കൂളില്‍ പ്രവേശിക്കുന്ന രക്ഷിതാക്കള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. വാക്‌സിനെടുക്കാത്തവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം.

Most Popular