അബൂദബി: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ദുബയിലെ സ്കൂളുകള്‍ 3 ആഴ്ചത്തേക്ക് അടച്ചു. അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ സ്കൂളുകളില്‍ ഇന്നും കൂടി പരീക്ഷ ഉണ്ട്. നാളെയാണ് അവധി തുടങ്ങുക. വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് അവധി. അധ്യാപകര്‍ക്ക് മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള മറ്റു ജോലികള്‍ ഉണ്ടാവും.
ദുബയില്‍ ഏപ്രില്‍ നാലിനും അബൂദബിയില്‍ ഏപ്രില്‍ 11നുമാണ് സ്കൂളുകള്‍ തുറക്കുക. മോഡല്‍ പരീക്ഷ കഴിഞ്ഞെങ്കിലും നാട്ടിലെ തിരഞ്ഞെടുപ്പുമൂലം നീട്ടിവച്ച 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഏപ്രില്‍ എട്ടിനെ തുടങ്ങൂ. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു മേയിലും. അതിനിടയില്‍ കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി ചില സ്കൂളുകള്‍ ഒരു മോഡല്‍ പരീക്ഷ കൂടി നടത്തി വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതേസമയം നേരത്തെ പ്രാക്ടിക്കല്‍ നല്കിയ ദുബായിലേയും വടക്കന്‍ എമിറേറ്റുകളിലേയും സ്കൂളുകള്‍ മോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷയാണ് ഈ ദിവസങ്ങളില്‍ നടത്തുന്നത്.
ALSO WATCH