Sunday, November 28, 2021
HomeEntertainmentമിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പോപ് കള്‍ച്ചര്‍ ഉല്‍സവത്തിന് ആഥിത്യം വഹിക്കാനൊരുങ്ങി ദുബൈ

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പോപ് കള്‍ച്ചര്‍ ഉല്‍സവത്തിന് ആഥിത്യം വഹിക്കാനൊരുങ്ങി ദുബൈ

ദുബൈ: പോപ്‌സി ലൈവ് എന്ന പേരില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പോപ് കള്‍ച്ചര്‍ ഉല്‍സവമൊരുക്കാന്‍ ദുബൈ. 2022 മാര്‍ച്ചില്‍ നടക്കുന്ന അഞ്ച് ദിവസത്തെ മേള കോമിക്‌സ്, ഗെയിമിങ്, ഇസ്‌പോര്‍ട്‌സ് എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്കും യുട്യൂബര്‍മാര്‍ക്കും ഒത്തുചേരാനുള്ള വേദിയായി മാറും.

എന്റര്‍ടെയിന്‍മെന്റ് കമ്പനിയായ വേവ്‌റൈഡറും ദുബയിലെ ഇ-സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനായ ഗാലക്‌സി റേസറും സംയുക്തമായാണ് പോപ്‌സി ലൈവിന്റെ ആദ്യ എഡിഷന്‍ ഒരുക്കുന്നത്. ബ്രാന്‍ഡ് ദുബൈ പിന്തുണ നല്‍കും.

ലോകത്തിലെ പ്രമുഖ സെലിബ്രിറ്റികള്‍ ഉല്‍സവത്തിനെത്തും. കൂറ്റന്‍ ഇ-സ്‌പോര്‍ട്‌സ് സോണില്‍ ഗെയിമിങ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകള്‍ അരങ്ങോറും. പോപ് കള്‍ച്ചര്‍ പാനലുകള്‍, വര്‍ക്ക് ഷോപ്പുകള്‍, സംഗീത മേളകള്‍ തുടങ്ങിയവയും പോപ്‌സി ലൈവിന്റെ ഭാഗമായി നടക്കും.

പബ്ഡി മൊബൈല്‍, ലീഗ് ഓഫ് ലെജന്റ്‌സ് ആന്റ് ഡോട്ട2 ടൂര്‍ണമെന്റുകള്‍ മേളയുടെ പ്രധാന ആകര്‍ഷണമായിരിക്കും. മില്ല്യന്‍ കണക്കിന് ദിര്‍ഹം സമ്മാനം ലഭിക്കുന്ന ടൂര്‍ണമെന്റുകളില്‍ പ്രമുഖ ഇന്റര്‍നാഷനല്‍ ടീമുകള്‍ അണിനിരക്കും.

Most Popular