ദുബൈ: ടൂറിസ്റ്റ് വിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് തുടങ്ങിയവ ഹാജരാക്കണം. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ഇതിനൊപ്പം ബന്ധുവിന്റെ മേല്‍വിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് എന്നിവയും നല്‍കണം.
യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായ നടപടികളാണ് ഇപ്പോള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലേക്ക് ദുബൈ എമിറേറ്റ് മാത്രമായിരുന്നു ടൂറിസ്റ്റ് വിസ നല്‍കിയിരുന്നത്. ദുബൈ വഴി കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതിയും പുതിയ നിബന്ധനകള്‍ വരുന്നതോടെ അവസാനിക്കും.
ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നല്‍കാത്ത സാഹചര്യത്തില്‍ പലരും ദുബയില്‍ 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കുവൈത്തില്‍ പോയിരുന്നു. നേരത്തെ, വിസ എടുത്ത ശേഷമാണ് മടക്ക യാത്രയ്ക്ക് ടിക്കറ്റ് എടുത്തിരുന്നത്. ഇനി മുതല്‍ മടക്കയാത്ര ടിക്കറ്റ് എടുത്തിട്ടു വേണം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍.