Thursday, December 9, 2021
HomeNewsfeedയുഎഇയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാം; സൗജന്യ വിമാന ടിക്കറ്റുകള്‍ നേടാം

യുഎഇയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാം; സൗജന്യ വിമാന ടിക്കറ്റുകള്‍ നേടാം

ദുബൈ: യുഎഇയിലെ താമസക്കാര്‍ക്കു വേണ്ടി ഫ്‌ളൈ ദുബൈ വിമാനക്കമ്പനി പുതിയ മല്‍സരമൊരുക്കുന്നു. മല്‍സരത്തില്‍ വിജയികളാവുന്ന 10 പേര്‍ക്ക് ഫൈളൈ ദുബൈ റൂട്ടില്‍ എവിടേക്കും പറക്കാനുള്ള രണ്ട് എക്കോണമി റിട്ടേണ്‍ ടിക്കറ്റുകളാണ് സമ്മാനമായി ലഭിക്കുക.

comeflydubaiwithus.com എന്ന വെബ്‌സൈറ്റ് വഴി നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് യുഎഇയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഓര്‍മകള്‍ പങ്കുവയ്ക്കുക എന്നതാണ്.

യുഎഇയില്‍ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും പങ്കെടുക്കാം. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് യുഎഇയിലെ തങ്ങളുടെ ഓര്‍മയോ ഫ്‌ളൈദുബൈ യാത്രയുടെ ഓര്‍മയോ പങ്കുവയ്ക്കുന്ന ഒരു ഫോട്ടോ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കുക എന്നതാണ്. ഒപ്പം കോണ്‍ടാക്ട് വിവരങ്ങളും നല്‍കണം.

നവംബര്‍ 21 അര്‍ധരാത്രി മുതല്‍ നവംബര്‍ 30ന് രാത്രി 11.59 വരെയാണ് മല്‍സരത്തില്‍ പങ്കെടുക്കാനുള്ള സമയം. നറുക്കെടുപ്പിലൂടെയാണ് 10 വിജയികളെ തിരഞ്ഞെടുക്കുക. ഡിസംബര്‍ 6ന് അകം വിജയികളെ പ്രഖ്യാപിക്കും.

യുഎഇയുടെ 50ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് മല്‍സരം സംഘടിപ്പിക്കുന്നതെന്ന് ഫൈളൈദുബൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു.

Most Popular