Friday, September 30, 2022
HomeSub Title192 കോടി സമ്മാനത്തുകയുള്ള ദുബൈ കുതിരപ്പന്തയം ഇന്ന്

192 കോടി സമ്മാനത്തുകയുള്ള ദുബൈ കുതിരപ്പന്തയം ഇന്ന്

ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും കൂടിയ സമ്മാനത്തുകയുള്ള കുതിരപ്പന്തയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബൈ വേള്‍ഡ് കപ്പ് ഇന്ന്. 192 കോടിയിലധികം രൂപയുടെ സമ്മാനം വിജയികളെ കാത്തിരിക്കുന്ന മല്‍സരം മെയ്ദാന്‍ റേസ് കോഴ്‌സിലാണ് നടക്കുക.

ദുബയില്‍ കുതിരയോട്ട മല്‍സരം ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച അന്തരിച്ച ദുബൈ ഉപഭരണാധികാരി ശെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഓര്‍മകളിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുക. ദുബൈ വേള്‍ഡ് കപ്പിന്റെ രജതജൂബിലി വര്‍ഷം കൂടിയാണിത്. 11 രാജ്യങ്ങളില്‍ നിന്ന് 117 കുതിരകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ 9 മത്സരയോട്ടങ്ങള്‍ നടക്കും. ഗ്രൂപ്പ് വണ്ണില്‍ ആറും ഗ്രൂപ്പ് രണ്ടില്‍ രണ്ടു മത്സരങ്ങളാണുണ്ടാവുക.

പന്തയക്കുതിരകളുടെ പ്രജനനം മുതല്‍ പരിശീലനം വരെ ലക്ഷ്യമിട്ട് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥാപിച്ച ഗോഡോള്‍ഫിന്‍ തന്നെയാണ് ഇത്തവണത്തേയും ശ്രദ്ധാ കേന്ദ്രം. ഗോഡോള്‍ഫിനിലെ മുഖ്യ പരിശീലകന്‍ സയീദ് ബിന്‍ സുറൂര്‍ ഹാട്രിക് ലക്ഷ്യവുമായാണ് ഇത്തവണ ഇറങ്ങുന്നത്. 9 റേസും നേടി റെക്കോര്‍ഡിട്ട് ഈ 54 കാരന്‍ ഗിഫ്റ്റ്‌സ് ഓഫ് ഗോള്‍ഡ് എന്ന പന്തയക്കുതിരയുമായാണ് ഇറങ്ങുന്നത്.

Most Popular