Saturday, October 1, 2022
HomeGulfUAEപൊടിക്കാറ്റില്‍ മുങ്ങി ദുബൈ; തൊട്ടുമുന്നിലുള്ളതു പോലും കാണാതെ ഷാര്‍ജ

പൊടിക്കാറ്റില്‍ മുങ്ങി ദുബൈ; തൊട്ടുമുന്നിലുള്ളതു പോലും കാണാതെ ഷാര്‍ജ

ദുബൈ: ദുബയിലെയും ഷാര്‍ജയിലെയും പല പ്രദേശങ്ങളും പൊടിക്കാറ്റില്‍ മുങ്ങി. ദൂരക്കാഴ്ച കുറഞ്ഞതോടെ മിനിറ്റുകളോളം ഗതാഗതം മന്ദഗതിയിലായി.

ഹുങ്കാരത്തോടെ ഇടവിട്ട് മിനിറ്റുകളോളം വീശിയ കാറ്റില്‍ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും വാഹനങ്ങളും വലഞ്ഞു. പലരും റോഡരികില്‍ വാഹനം നിര്‍ത്തി കാറ്റ് അകന്നുപോകാന്‍ കാത്തിരുന്നു. റോഡുകളിലും മറ്റും ചപ്പുചവറുകള്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍, എവിടെയും അപകടമുണ്ടായതായി റിപോര്‍ട്ടില്ല.

damascus-street-sabira

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്. തുടര്‍ന്ന് അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. ചിലയിടങ്ങളില്‍ മഴയും പെയ്തു. ദുബയില്‍ ഖിസൈസ്, മുഹൈസിന, മിര്‍ദിഫ്, അല്‍ഖൂസ് ഭാഗങ്ങളിലും ഷാര്‍ജ അല്‍ നഹ്ദ ഏരിയയിലുമാണ് ശക്തമായ കാറ്റനുഭവപ്പെട്ടത്. അരമണിക്കൂറിന് ശേഷം കാറ്റ് ഏതാണ്ട് നിലച്ചു.

ഷാര്‍ജ മലീഹ, സുയുഹ് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടായിരുന്നു.

Most Popular