പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ദുബയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

Emirates flight from dubai

ദുബയ്: നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി ദുബയ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജക്കാര്‍ത്ത, മനില, തായ്‌പേയി, ഷിക്കാഗോ, കാബൂള്‍ എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്‌സ് സര്‍വീസ് നടത്തുക. ദുബയില്‍ നിന്ന് പുറത്തേക്ക് മാത്രമാണ് സര്‍വീസ്. തിരിച്ച് ഇങ്ങോട്ട് വരാനാവില്ല.

തുണീഷ്യ, അല്‍ജീരിയ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. അതേ സമയം, ലണ്ടന്‍ ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ഏപ്രില്‍ 19 വരെ തുടരും.

ജക്കാര്‍ത്തയിലേക്കുള്ള വിമാനം ഏപ്രില്‍ 15നാണ് പുറപ്പെടുക. വണ്‍വേ എക്കോണമി ക്ലാസിന് 1,900 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഫിലിപ്പീന്‍സിലേക്ക് ഏപ്രില്‍ 15, 16 തിയ്യതികളിലാണ് വിമാനം. തായ്‌പേയി വിമാനം ഏപ്രില്‍ 18ന് പുറപ്പെടും.

ഷിക്കാഗോയിലേക്ക് ഏപ്രില്‍ 18ന് വിമാനം പറക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. മാര്‍ച്ചില്‍ വിമാന സര്‍വീസ് റദ്ദാക്കിയതിന് ശേഷം യുഎഇയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ആദ്യ വിമാനമാണിത്. ഒഹെയര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് 4,500 ദിര്‍ഹമാണ് നിരക്ക്.

Emirates announces new outbound passenger flights from Dubai to Manila, Kabul, Chicago, and more