Thursday, December 2, 2021
HomeNewsfeedദുബയിലും അബൂദബയിലും പ്രവേശനം അതത് വിസക്കാര്‍ക്ക് മാത്രം

ദുബയിലും അബൂദബയിലും പ്രവേശനം അതത് വിസക്കാര്‍ക്ക് മാത്രം

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ ദുബൈ വിസക്കാര്‍ക്കും അബൂദബയില്‍ അബൂദബി വിസക്കാര്‍ക്കും മാത്രമേ ഇറങ്ങാന്‍ കഴിയൂ എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആസത് അഞ്ചിന് മുന്‍പെടുത്ത പെര്‍മിഷന്‍ ജിഡിആര്‍എഫ്എ അംഗീകരിക്കില്ലെന്നും പുതിയ പെര്‍മിഷന്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മറ്റ് എമിറേറ്റിലുള്ളവര്‍ ഷാര്‍ജയിലേക്കോ റാസല്‍ഖൈമയിലേക്കോ ടിക്കറ്റെടുക്കേണ്ടി വരും. ഇതോടെ, ദുബൈ, അബൂദബി വിമാനത്താവളങ്ങളിലേക്ക് നേരത്തെ ടിക്കറ്റെടുത്ത മറ്റ് എമിറേറ്റിലുള്ളവര്‍ പ്രതിസന്ധിയിലായി. എന്നാല്‍, ഫ്‌ളൈ ദുബൈ ഉള്‍പെടെയുള്ളവര്‍ ടിക്കറ്റ് മാറ്റി നല്‍കുന്നതായാണ് വിവരം.

ദുബയിലെത്തുന്നവര്‍ ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റ് വഴിയും അബൂദബി ഉള്‍പെടെ മറ്റ് എമിറേറ്റിലുള്ളവര്‍ ഐസിഎയുടെ വെബ്‌സൈറ്റ് വഴിയുമാണ് അനുമതി തേടേണ്ടത്.
ALSO WATCH

Most Popular