ദുബയിലെ പോപ് അപ് സ്റ്റാന്റില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ്

Etihad Airways

ദുബൈ: ദുബയിലെ മാള്‍ ഓഫ് ദി എമിറേറ്റ്‌സിലുള്ള പോപ് പോപ് അപ് സ്റ്റാന്റില്‍ നിന്ന് വിമാന ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേസ്. സപ്തംബര്‍ 16 മുതല്‍ 23 വരെയാണ് നിരക്കിളവ് ലഭിക്കുക.

ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളില്‍ അര്‍ധരാത്രി വരെയുണ്ടാവും. മാള്‍ ഓഫ് ദി എമിറേറ്റ്‌സിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്റില്‍ കുട്ടികള്‍ക്ക് വിനോദത്തിനുള്ള സൗകര്യവുമുണ്ട്.

ഇത്തിഹാദ് സ്റ്റാന്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഭാവിയിലെ ടിക്കറ്റ് ബുക്കിങിന് 25 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുന്ന കോഡും ലഭിക്കും. 2021 ഡിസംബര്‍ 8 വരെയുള്ള യാത്രയ്ക്ക് ഈ കോഡ് ഉപയോഗിക്കാം.