അബുദാബി: കൊച്ചിയില്‍ നിന്ന് ഉള്‍പ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ നിന്ന് അബൂദബിയിലേക്ക് നാളെ മുതല്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നു. ജൂലൈ 12 മുതല്‍ 26 വരെയാണ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചി, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇന്ത്യക്കാരായ യുഎഇ താമസ വിസക്കാരില്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ(ഐസിഎ) അനുമതി ലഭിച്ചവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ.
ഐസിഎ അനുമതിയും കൊവിഡ് ടെസ്റ്റം തടസ്സമാവുന്നു
യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിക്കുകയും യാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാണ് യാത്രാനുമതി ലഭിക്കുക. റജിസ്‌ട്രേഷനും പരിശോധനാ ഫലവും യഥാസമയം ലഭിക്കാനുള്ള പ്രയാസമാണ് ഇപ്പോള്‍ അലട്ടുന്നത്.
യുഎഇ വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ നടത്തിയ 90 ശതമാനം പേര്‍ക്കും അനുമതി ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. രോഗ ലക്ഷണമില്ലാതെ കോവിഡ് പരിശോധന നടത്തുന്നതിനും ചിലയിടങ്ങളില്‍ പ്രയാസം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലെ ചിലയിടങ്ങളില്‍ പരിശോധിക്കൂവെന്നാണ് അറിയുന്നത്. ഫലം ലഭിക്കാനും ദിവസങ്ങള്‍ എടുക്കും. അപ്പോഴേക്കും 96 മണിക്കൂര്‍ പിന്നിട്ടാല്‍ വീണ്ടും പരിശോധിക്കേണ്ടിവരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
കേരളത്തില്‍ കൊവിഡ് ടെസ്റ്റിന് 45 അംഗീകൃത ലബോറട്ടറികളാണുള്ളത്
തിരുവനന്തപുരം
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി
ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്
റീജനല്‍ കാന്‍സര്‍ സെന്റര്‍
നിംസ് മെഡ്‌സിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലബോറട്ടറി മെഡിസിന്‍, അരലുമൂട്, നെയ്യാറ്റിന്‍കര
മൈക്രോബയോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലബോറട്ടറി മെഡിസിന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ആനമുഖം, ആനയറ.
ഡിപ്പാര്‍ട്ടമെന്റ് ഓഫ് മെഡിസിന്‍, പിആര്‍എസ് ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, കിള്ളിപാലം
ആലപ്പുഴ
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റ്
ഗവണ്‍മെന്റ് ടിഡി മെഡിക്കല്‍ കോളജ്
കോട്ടയം
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
ഡിസ്ട്രിക്ട് ടിബി സെന്റര്‍
ഇന്റര്‍യൂനിവേഴ്‌സിറ്റി
പത്തനംതിട്ട
റീജനല്‍ പബ്ലിക് ഹെല്‍ത് ലബോറട്ടറി
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ലബോറട്ടറി, കുട്ടപ്പുഴ തിരുവല്ല
കൊല്ലം
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
ഡിസ്ട്രിക്ട് പബ്ലിക് ഹെല്‍ത് ലബോറട്ടറി
ഇടുക്കി
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
എറണാകുളം
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പാത്തോളജി ആന്‍ഡ് ലാബ് മെഡിസിന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, കോതാട്
ഐഎന്‍എച്ച് സഞ്ജീവനി
ഡിഡിആര്‍സി എസ്എല്‍ആര്‍ ഡയഗ്‌നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പനമ്പിള്ളി നഗര്‍
ലാബ് സര്‍വീസസ് ഓഫ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പോനേക്കര
മെഡിവിഷന്‍ സ്‌കാന്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകണ്ഠത്ത് റോഡ്
രാജഗിരി ഹോസ്പിറ്റല്‍ ലബോറട്ടറി സര്‍വീസസ്, ചുണങ്ങംവേലി, ആലുവ
തൃശൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്
പാലക്കാട്
ഡിസ്ട്രിക് ഹോസ്പിറ്റല്‍
ഡിസ്ട്രിക്ട് ടിബി സെന്റര്‍
ഡെയ്ന്‍ ഡയഗ്‌നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആര്‍സി റോഡ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലബോറട്ടറി മെഡിസിന്‍, അവിറ്റിസ് സൂപ്പര്‍ സെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, നെമ്മാറ
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മോളികുലാര്‍ ബയോളജി, ഒറ്റപ്പാലം
മലപ്പുറം
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മഞ്ചേരി
അല്‍സലാമ ഡയഗ്‌നോസ്റ്റിക് സെന്റര്‍ തലക്കടത്തൂര്‍ തിരൂര്‍
കോഴിക്കോട്
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്
മിംസ് ലാബ് സര്‍വീസസ് ഗോവിന്ദപുരം
എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
അസ ഡയഗ്‌നോസ്റ്റിക്‌സ് സെന്റര്‍, സ്റ്റേഡിയം പുതിയറ റോഡ്
അശ്വിനി ഡയഗ്‌നോസ്റ്റിക് സര്‍വീസസ്, ജയില്‍ റോഡ്
ലബോറട്ടറി മെഡിസിന്‍, പ്രീമിയം മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റ്, കരാപറമ്പ
മൈക്രോ ഹെല്‍ത്ത് ലൈബ്‌സ്, എംപിഎസ് ടവര്‍
വയനാട്
ഡിസ്ട്രിക്ട് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി
കണ്ണൂര്‍
ഗവണ്‍മെന്റ് മഡിക്കല്‍ കോളജ്
മലബാര്‍ കാന്‍സര്‍ സെന്റര്‍
കാസര്‍കോട്
സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള പെരിയ.
Etihad Airways To Operate Special India-UAE Flights Between July 12-26