വെള്ളംതെറിപ്പിച്ചതിന് സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്

stab

ദോഹ: നിസാര കാരണത്തിന് സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച 38 വയസ്സുള്ള പ്രവാസിക്ക് അജ്മാന്‍ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. ജയില്‍വാസത്തിന് ശേഷം പ്രതിയെ നാട് കടത്തും.

അജ്മാനിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ലേബര്‍ അക്കൊമഡേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡ്‌സ്ട്രിയല്‍ ഏരിയയിലെ കാര്‍ വാഷിങ് സ്ഥലത്ത് പ്രതിയുടെ ദേഹത്തേക്ക് കൂടെ ജോലി ചെയ്യുന്നയാള്‍ തമാശയ്ക്ക് വെള്ളം തെറിപ്പിച്ചതായിരുന്നു സംഭവത്തിന് തുടക്കം. ഇതേ തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കായി.

സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ രണ്ടുപേരെയും പിടിച്ചുമാറ്റി. എന്നാല്‍, റൂമിലേക്ക് പോയ പ്രതി എല്ലാവരെയും അമ്പരപ്പിച്ച് കത്തിയുമായി തിരിച്ചുവരികയും ഇരയെ പല തവണ കുത്തുകയുമായിരുന്നു. തുടര്‍ന്ന് സൂപ്പര്‍വൈസര്‍ ഇടപെട്ട് പ്രതിയെ പിടിച്ചുവയ്ക്കുകയും കുത്തേറ്റയാളെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
ALSO WATCH