Wednesday, May 18, 2022
HomeNewsfeedഫുട്‌ബോള്‍ കളിക്കിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഫുട്‌ബോള്‍ കളിക്കിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദുബൈ: ദുബയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മംഗലം കൂട്ടായിയിലെ ഷുഹൈബ്(33) ആണു മരിച്ചത്. പരേതനായ പരീച്ചിന്റെപുരയ്ക്കല്‍ മാനുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്.
ദുബയില്‍ പഴങ്ങളുടെ വ്യാപാരം നടത്തുന്ന കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: അന്‍സി. മകന്‍: സിയാദ്. മൃതദേഹം നാട്ടിലെത്തിച്ച് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular