Sunday, December 4, 2022
HomeGulfUAEസ്‌പോണ്‍സര്‍ വേണ്ട; പ്രവാസികള്‍ക്ക് പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാം

സ്‌പോണ്‍സര്‍ വേണ്ട; പ്രവാസികള്‍ക്ക് പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാം

ദുബൈ: യുഎഇയില്‍ പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാന്‍ അനുമതി. യുഎഇ പൗരന്മാര്‍ സ്‌പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയത്തില്‍ ഭേദഗതി വരുത്തി. ഡിസംബര്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാവും. യുഎഇ കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം തന്ത്ര പ്രധാനമായ മേഖലകളിലെ കമ്പനികളില്‍ ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക. മുന്‍പുള്ള കമ്പനി നിയമപ്രകാരം യുഎഇയില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ (എല്‍എല്‍സി) തുടങ്ങുമ്പോള്‍ വിദേശികളുടെ ഉടമസ്ഥാവകാശം 49 ശതമാനം ആയി നിജപ്പെടുത്തിയിരുന്നു.

യുഎഇ പൗരനോ, പൂര്‍ണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവും ബാക്കി 51 ശതമാനം ഉടമസ്ഥാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്‌പോണ്‍സര്‍ഷിപ്പിലേ വിദേശിക്ക് കമ്പനി തുടങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.

Most Popular