ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ചെയ്ത പ്രവാസികളുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികളും മറ്റും കൈക്കലാക്കി തട്ടിപ്പ് നടത്തുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തില്‍ അവസരംതേടി എംബസിയുടെയും നോര്‍ക്കയുടെയും ഫോമുകള്‍ പൂരിപ്പിച്ച നിരവധി ആളുകള്‍ക്കാണ് വിമാന സീറ്റ് വാഗ്ദാനംചെയ്ത് സ്വകാര്യ ഏജന്‍സികളില്‍നിന്നും വ്യക്തികളില്‍ നിന്നും വിളിയും സന്ദേശങ്ങളും നിരന്തരമായി വരുന്നത്. വന്ദേഭാരത് വിമാനത്തില്‍ 750 ദിര്‍ഹം മാത്രമാണ് നിരക്ക് എന്നിരിക്കെ 1500 ദിര്‍ഹം വരെയാണ് നാട്ടിലേക്ക് മടങ്ങാന്‍ വഴി കാണാതെ ദുരിതത്തിലായ പ്രവാസികളില്‍ നിന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.
കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക വിമാനം ചാര്‍ട്ടര്‍ ചെയ്യുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഇന്നലെ പലയാളുകള്‍ക്കും നോര്‍ക്ക റൂട്ട്സില്‍നിന്ന് എന്ന മുഖവുരയോടെയാണ് വിളി വന്നത്. എംബസി, നോര്‍ക്ക എന്നിവക്കുപുറമെ കെഎംസിസി ഉള്‍പ്പെടെയുള്ള ചില സംഘടനകളും ട്രാവല്‍ ഏജന്‍സികളും ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യമുള്ളവരുടെ വിവരശേഖരണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് എവിടെനിന്നാണെന്ന് വ്യക്തമല്ല.
ഈ വിവരങ്ങള്‍ ദുരുപയോഗംചെയ്താണ് കഷ്ടപ്പെടുന്ന പ്രവാസികളെ പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നത്. ആവശ്യത്തിന് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വൈമനസ്യം തുടരുന്നതിനാല്‍ അമിത നിരക്ക് ഈടാക്കുന്ന ചൂഷകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയാണ്. വിമാനത്തിന് അനുമതി ലഭിച്ചിട്ടില്ലാത്തവര്‍ പോലും പണം പിരിക്കുന്നതായി സൂചനയുണ്ട്. വിവിധ സ്വകാര്യ ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളിലേക്ക് സഹായിക്കാനെന്ന വ്യാജേന എത്തി കാന്‍വാസ് ചെയ്ത് കമ്മീഷന് തട്ടുന്ന ഏജന്റുമാരും സജീവമാണ്.