Wednesday, January 19, 2022
HomeNewsഅബൂദബിയില്‍ 21 നില കെട്ടിടത്തിൽ തീപിടുത്തം

അബൂദബിയില്‍ 21 നില കെട്ടിടത്തിൽ തീപിടുത്തം

അബുദബി | അബൂദബിയില്‍ 21 നില കെട്ടിടത്തിൽ തീപിടുത്തം. കഴിഞ്ഞദിവസം രാത്രി 10.02നാണ് ഹംദാന്‍ സ്ട്രീറ്റിലെ താമസകെട്ടിടത്തിന് തീപിടിച്ചത്. അബൂദബി സിവില്‍ ഡിഫന്‍സ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി, പുക ശ്വസിച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. തീപ്പിടുത്തമുണ്ടാവുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഇത്തരം ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ നടത്താനും കെട്ടിട ഉടമകള്‍ക്ക് സിവില്‍ ഡിഫന്‍സ് നിര്‍ദേശം നല്‍കി.

Most Popular