Wednesday, January 26, 2022
HomeNewsfeedവിദ്വേഷ പ്രചാരണത്തിന് കാത്തിരുന്ന സംഘികള്‍ക്ക് എട്ടിന്റെ പണി; മയിലിനെ കറിവയ്ക്കാന്‍ പോയ ഫിറോസ് ചുട്ടിപ്പാറ ചെയ്തത്

വിദ്വേഷ പ്രചാരണത്തിന് കാത്തിരുന്ന സംഘികള്‍ക്ക് എട്ടിന്റെ പണി; മയിലിനെ കറിവയ്ക്കാന്‍ പോയ ഫിറോസ് ചുട്ടിപ്പാറ ചെയ്തത്

ദുബൈ: മയിലിനെ കറിവയ്ക്കാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് ദുബയിലെത്തിയ യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ സംഘികള്‍ക്ക് നല്‍കിയത് എട്ടിന്റെ പണി. സംഘപരിവാര്‍ അനുഭാവികളുടെ നേതൃത്വത്തില്‍ ഫിറോസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കെയാണ്, ‘വറുത്തരച്ച മയില്‍ക്കറി’ എന്ന തലക്കെട്ടില്‍ പുതിയ വീഡിയോ അപ്ലോഡ് ചെയ്തത്. എന്നാല്‍, തെറിവിളിക്കാന്‍ കാത്തുനിന്ന സംഘികള്‍ വീഡിയോ കണ്ടതോടെ ഇളിഭ്യരായി.

കഴിഞ്ഞ ദിവസം മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയില്‍ പാചകം ചെയ്യണമെന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന വിഡിയോ ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു. മയിലിനെ കറി വെക്കുകയോ അല്ലെങ്കില്‍ ഗ്രില്ല് ചെയ്യുകയോ ചെയ്യുമെന്നായിരുന്നു ഫിറോസ് ആദ്യ വീഡിയോയില്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, ഏറ്റവും പുതിയ വിഡിയോയില്‍ മയിലിനെ കാണിച്ച് പാചകം കറിവയ്ക്കുന്നതിനെക്കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും കോഴിയിറച്ചി പാചകം ചെയ്താണ് ഫിറോസ് ഭക്ഷണമൊരുക്കുന്നത്. ദേശീയ പക്ഷിയും ഏറെ ഭംഗിയുള്ളതുമായ മയിലിനെ ഒരിക്കലും കറിവെക്കില്ലെന്നാണ് ഫിറോസ് വ്യക്തമാക്കിയത്.

മയിലിനെ കറിവയ്ക്കാന്‍ പോവുന്നുവെന്ന് പറഞ്ഞത് വിഡിയോയ്ക്ക് പ്രചാരണം കിട്ടാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്നും വാങ്ങിയ മയിലിനെ സമ്മാനമായി നല്‍കുകയാണെന്നും ഫിറോസ് പറയുന്നു. ദേശീയ പക്ഷിയായ മയിലിനെ ബഹുമാനിക്കണം. തന്റെ വിഡിയോ കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണം. ഒരു കൗതുകം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് മയിലിനെ കറിവെക്കുമെന്ന് പറഞ്ഞതെന്നും ഫിറോസ് വ്യക്തമാക്കി.

വിദ്വേഷ പ്രചാരകര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതെ വിവാദം പരിഹരിച്ച ഫിറോസിന് ഏറെ അഭിനന്ദനമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ മയിലിനെ പിടിച്ച് കറിവെക്കുന്നതില്‍ വിലക്കുണ്ടെന്നും അതിനാലാണ് ദുബൈയിലെ ഫാമില്‍ നിന്ന് മയിലിനെ വാങ്ങി പാചകം ചെയ്യാന്‍ കാരണമെന്നും ഫിറോസ് ആദ്യ വിഡിയോയില്‍ പറഞ്ഞിരുന്നു. ഇതിനെതിരേ സംഘപരിപാരം തെറിവിളികളും ഭീഷണികളുമായി രംഗത്തെത്തിയെങ്കി പ്രതികരിക്കാന്‍ ഫിറോസ് തയ്യാറായിരുന്നില്ല.

അതിന് പിന്നാലെയാണ് വിഷയം ഏറ്റെടുത്ത വന്‍ പ്രചാരണം നടത്തിയ സംഘപരിവാരപ്രവര്‍ത്തകരെ നാണം കെടുത്തി ഫിറോസ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.
ALSO WATCH

 

Most Popular