Tuesday, August 16, 2022
HomeGulfUAEഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ദുബയിലെത്തി; കുത്തിവയ്പ്പിന് ഇന്ന് തുടക്കം

ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ദുബയിലെത്തി; കുത്തിവയ്പ്പിന് ഇന്ന് തുടക്കം

ദുബൈ: ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നലെ വൈകുന്നേരത്തോടെ ദുബയില്‍ എത്തി. ബ്രസല്‍സില്‍ നിന്ന് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. ദുബയിലെ പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റി അറിയിച്ചു. സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്.

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎഇ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇസ്ലാമിക ശരീഅ നിയമം അനുസരിച്ച് മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിന് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ അറിയിച്ചു.

First batch of Pfizer COVID-19 vaccine arrives in Dubai on Emirates flight

Most Popular