മൂടൽമഞ്ഞ് വ്യാപനം; യുഎഇയിൽ ട്രാഫിക് അലേർട്ട്

യുഎഇയിലെ പല ഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞ് വീഴുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് ട്വിറ്ററിൽ അറിയിച്ചു. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും എമിറേറ്റിലെ വിവിധ റോഡുകളിൽ വാഹനമോടിക്കുന്നവർക്ക് മൂടൽ മഞ്ഞ് കാരണം ദൂരക്കാഴ്ച കുറവാണെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ ദൃശ്യമാകുന്ന പുതുക്കിയ വേഗ പരിധി പാലിക്കണമെന്നും അബുദാബി പോലീസ് നിർദേശിച്ചു. ട്രാഫിക് നിയമമനുസരിച്ച് മൂടൽ മഞ്ഞ് സമയത്ത് സുരക്ഷിതമായ ഡ്രൈവിംഗ് നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പിഴ 500 ദിർഹവും നാല് ബ്ലാക്ക് പോയിന്റുമാണ്.