അബൂദബി: കോവിഡിനെതിരേ പൊരുതുന്നതിന് മുന്നില്‍ നിന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ. അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇത് സംബന്ധമായ നിര്‍ദേശം നല്കി. കോവിഡ് കാലയളവില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ അസാധാരണമായ പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കായിരിക്കും പരിഗണന.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ സജീവമായിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ റെസിഡന്‍സി അനുവദിച്ചുകൊണ്ടു പ്രതിരോധനിര ശക്തിപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യുഎഇ സര്‍ക്കാര്‍ ജൂലൈയില്‍ ഡോക്ടര്‍മാരെ ക്ഷണിച്ചിരുന്നു.
യുഎഇ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റികളുടെ ലൈസന്‍സുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും 2021 ജൂലൈ മുതല്‍ 2022 സെപ്തംബര്‍ വരെ smartservices.ica.gov.ae എന്ന വെബ്സൈറ്റ് വഴി ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ലൈസന്‍സ് ഉള്ള ഡോക്ടര്‍മാര്‍ക്ക് smart.gdrfad.gov.ae വഴിയും അപേക്ഷിക്കാം.
ALSO WATCH