Sunday, November 28, 2021
HomeNewsKeralaചാര്‍ട്ടേഡ് വിമാനത്തില്‍ വന്‍ സ്വര്‍ണകടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുപേര്‍ പിടിയില്‍

ചാര്‍ട്ടേഡ് വിമാനത്തില്‍ വന്‍ സ്വര്‍ണകടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുപേര്‍ പിടിയില്‍

മലപ്പുറം: യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കരിപ്പൂരില്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍നിന്ന് മൂന്ന് കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു.

പുലര്‍ച്ചെ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ മിശ്രിതരൂപത്തിലാക്കിയായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ദുബയില്‍നിന്ന് ഫ്ളൈ ദുബയ് വിമാനത്തില്‍ എത്തിയ മൂന്ന് പേരില്‍നിന്ന് ഒന്നരകിലോയിലേറെ സ്വര്‍ണവും പിടികൂടി.

കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണ കടത്ത് പിടികൂടിയത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിലവില്‍ ദേഹപരിശോധകള്‍ കുറവാണ്. ഇത് മുതലെടുത്താണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്തുകാര്‍ കടന്നുകൂടുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 432 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

karipur international airport gold seized from chartered flight travelers


 

Most Popular