Wednesday, May 18, 2022
HomeNewsfeedഗിന്നസ് റെക്കോർഡ്: മൊസൈക്കിൽ വമ്പൻ പതാക തീർത്ത് യുഎഇ

ഗിന്നസ് റെക്കോർഡ്: മൊസൈക്കിൽ വമ്പൻ പതാക തീർത്ത് യുഎഇ

ദുബൈ: യുഎഇ മറ്റൊരു ഗിന്നസ് റെക്കോര്‍ഡാണിപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മൈാസൈക്കില്‍ വമ്പന്‍ പതാക തീര്‍ത്താണ് യുഎഇ ഗിന്നസ് റെക്കോര്‍ഡ് നേടുന്നത്. 498.33 സ്‌ക്വയര്‍ മീറ്ററിലാണ് പതാക തയ്യാറാക്കിയിട്ടുള്ളത്. അല്‍വാസല്‍ ജില്ലയിലെ പോലീസ് അക്കാദമിയിലാണ് വമ്പന്‍ പതാക ഒരുക്കിയത്.

ഡിസംബറില്‍ നടന്ന യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ഫുഡ് പ്രൊഡക്ട് കമ്പനിയുടെയും ഒയാസിസ് വാട്ടറിന്റെയും സഹകരണത്തോടെ നെഫ്സി ഇ കോമേഴ്സ് കമ്പനിയാണ് ഇത്തരത്തിലൊരു ഉദ്യമനത്തിന് മുന്‍കൈയെടുത്തത്. റെഡ് ക്രസന്റ്, ദുബായ് ഭരണകൂടം, ഇസ്ലാമിക കാര്യ വകുപ്പ് എന്നിവയുടെ സഹകരണവുമുണ്ട്.

കോവിഡില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുകയാണ് ലക്ഷ്യം. ‘വിഷമിക്കരുത്’ എന്ന മുദ്രാവാക്യത്തോടൊയുള്ള കാമ്പയിന്റെ ഭാഗമായി അവശ്യസാധനങ്ങള്‍ അടങ്ങിയ 49,000 ഭക്ഷ്യ കിറ്റുകള്‍ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. 10 ദിവസത്തേക്ക് റെഡ് ക്രസന്റാണ് ഫുഡ് പാക്കറ്റുകള്‍ സംഭാവന ചെയ്തത്.

ALSO WATCH:

 

Most Popular