Sunday, November 28, 2021
HomeSpecialCareer Escortയുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; ഒന്നര ലക്ഷം രൂപ വരെ ശമ്പളം

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; ഒന്നര ലക്ഷം രൂപ വരെ ശമ്പളം

ദുബൈ: യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. യോഗ്യത: ബിഎസ്സി നഴ്‌സിങ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ഐസിയു, പോസ്റ്റ്‌മോര്‍ട്ടം, എന്‍ഐസിയു, മെഡിക്കല്‍ സര്‍ജിക്കല്‍, തിയറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

വനിതകള്‍ക്ക് മുന്‍ഗണന. പ്രമുഖ ആശുപത്രികളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം: ഏകദേശം 1.3 മുതല്‍ 1.5 ലക്ഷം രൂപ വരെ.

അപേക്ഷ www.norkaroots.org യില്‍ ആഗസ്ത് എട്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 1800425 3939 (ഇന്ത്യയില്‍ നിന്ന്) 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും.
ALSO WATCH

 

Most Popular