കൊറോണ പടര്‍ത്തുന്നത് മുസ്ലിംകളാണെന്ന പ്രചാരണവുമായി ദുബയിലെ മലയാളി വ്യവസായി; പ്രതിഷേധം ശക്തം

SOHAN ROY

കൊറോണ പടര്‍ത്തുന്നത് മുസ്ലിംകളാണെന്ന് ധ്വനിപ്പിക്കുന്ന പ്രചാരണവുമായി ദുബയിലെ മലയാളി വ്യവസായി. ഏരീസ് ഗ്രൂപ്പ് മേധാവിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയ് ട്വീറ്റ് ചെയ്ത കവിതക്കെതിരേ പ്രതിഷേധം ശക്തമായി. ഇത് സംഘ് പരിവാര്‍ ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ ആരംഭിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

സാമൂഹിക വിശകലനം എന്ന മട്ടില്‍ സോഹന്‍ റോയ സോഷ്യല്‍ മീഡിയ വഴി ഗ്രാഫികസ സഹിതം കവിത പോസറ്റ ചെയ്യാറുണ്ട.
നിസാമുദ്ദീന്‍, കോവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ സഹിതം പോസറ്റ് ചെയത കവിതയില്‍ പള്ളിയില്‍ നിന്ന വരുന്ന മുസ്ലിംകളുടെ ഗ്രാഫിക് ചിത്രമാണ ചേര്‍ത്തിരിക്കുന്നത്.

മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുകയാണ് എന്നാണ കവിതയിലുടെ ഇയാള്‍ കുറ്റപ്പെടുത്തുന്നത്. സത്രീ വിരുദ്ധ കവിതകളും, അതിഥി തൊഴിലാളികളെ അവഹേളിക്കുന്ന കവിതകളും നേരത്തേ ഇദ്ദേഹം പോസറ്റ ചെയതിരുന്നു.

ഡാം എന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ ഇദ്ദേഹം വര്‍ഷങ്ങളായി യുഎഇ കേന്ദ്രീകരിച്ച വ്യവസായങ്ങള്‍ നടത്തിവരികയാണ്.