അബൂദബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് നല്‍കിയത്. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലര്‍ട്ടിലാണ്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററില്‍ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയും യു എ ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയില്‍ മൂടല്‍മഞ്ഞില്‍ അമര്‍ന്നിരുന്നു. ഇതോടെ ദുബൈയിലേക്കുള്ള വിമാനങ്ങള്‍ പലതും വഴി തിരിച്ചുവിടേണ്ടി വന്നു. ദുബൈ നഗരത്തില്‍ മാത്രം 24 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.