യുഎഇയില്‍ പെരുമഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

rain uae

ദുബൈ: യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്തു. ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളുടെ ഉള്‍പ്രദേശങ്ങള്‍, കല്‍ബ, ഫുജൈറ, മസാഫി എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോട് കൂടിയായിരുന്നു മഴ. ഫുജൈറ മുര്‍ബാദില്‍ ആലിപ്പഴങ്ങള്‍ പെയ്തു.

ഫുജൈറ ദിബ്ബ, മസാഫി, മുര്‍ബാദ് മേഖലകളിലെ മഴയില്‍ താഴ്ന്ന മേഖലകളില്‍ വെള്ളം നിറഞ്ഞു. വാദിയില്‍ നീരൊഴുക്ക് കൂടി. മലനിരകളില്‍ നിന്നുള്ള നീര്‍ച്ചാലുകളും ശക്തമായി. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ദൈദ്, മദാം മേഖലകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണെന്നും മഴയ്ക്കു സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.


അതേസമയം, ദുബയിലെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് വീശി. ഹത്തയിലും ഷാര്‍ജയിലെ ഖോര്‍ഫക്കാനിലും നേരിയ മഴ ലഭിച്ചു. രാജ്യത്ത് പൊതുവേ താപനില താഴ്ന്നു.

വടക്ക്-കിഴക്കന്‍ മേഖലയില്‍ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. പടിഞ്ഞാറു നിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശും.
ALSO WATCH