Monday, September 26, 2022
HomeNewsfeedമനുഷ്യക്കടത്ത് വെബ്‌സൈറ്റുകൾക്ക് ഒരു മില്യൺ ദിർഹം പിഴ ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ

മനുഷ്യക്കടത്ത് വെബ്‌സൈറ്റുകൾക്ക് ഒരു മില്യൺ ദിർഹം പിഴ ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: മനുഷ്യക്കടത്തിന് വെബ്‌സൈറ്റ് വികസിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് പോലും ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഓൺലൈൻ കുറ്റകൃത്യങ്ങളും അഭ്യൂഹങ്ങളും ചെറുക്കുന്നതിന് 2021 ലെ ഫെഡറൽ നിയമപ്രകാരമാണ് കനത്ത പിഴ ചുമത്തുക. അഞ്ചു ലക്ഷം ദിർഹത്തിൽ കുറയാത്തതും പത്തു ലക്ഷം ദിർഹത്തിൽ കൂടാത്തതുമായിരിക്കും പിഴ.

മനുഷ്യക്കടത്തിന് വെബ്‌സൈറ്റ് സൃഷ്‌ടിക്കുകയോ നിയന്ത്രിക്കുകയോ മേൽനോട്ടം വഹിക്കുകയോ ചെയ്യുന്നവർക്കും തെറ്റിദ്ധരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുകയും ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതുൾപ്പടെ മറ്റ് നിയമവിരുദ്ധ പ്രവൃത്തികളി ലേർപ്പെടുന്നവർക്കും ഈ നിയമം ബാധകമായിരിക്കും.

Most Popular