ദുബൈ: ട്വന്റി 20 ലോകകപ്പിന്(ICC T20 World Cup 2021 ) മുന്നോടിയായി ടീം ഇന്ത്യക്ക്(Team India) ഇന്ന് ആദ്യ സന്നാഹ മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഇംഗ്ലണ്ടാണ്(England) എതിരാളികള്‍. ദുബയിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലാണ് മത്സരം.
ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങള്‍ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുന്‍ നായകന് എം എസ് ധോണിയും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്വന്റി 20യില്‍ ക്യാപ്റ്റനായി വിരാട് കോലിയുടെ അവസാന ടൂര്‍ണമെന്റ് കൂടിയാണിത്. ഞായറാഴ്ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ആസ്േ്രതലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍
ശ്രേയസ് അയ്യര്‍, ദീപക് ചഹര്‍, അക്സര്‍ പട്ടേല്‍.