Wednesday, December 1, 2021
HomeNewsfeedആസ്‌ത്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ടു; ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം

ആസ്‌ത്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ടു; ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം

അബൂദബി: 2021 ട്വന്റി 20 ലോകകപ്പിന്റെ(T20 World Cup) ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം. ആസ്‌ത്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക്(South Africa vs Australia ) തുടരെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

എട്ട് ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ് പ്രോട്ടീസ്. ടെമ്പ ബാവുമ (12), ക്വിന്റണ്‍ ഡിക്കോക്ക് (7), റാസ്സി വാന്‍ഡെര്‍ ദസ്സന്‍ (2), ഹെയ്ന്റിച്ച് ക്ലാസെന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടിയ ആസ്േ്രതലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇരു ടീമുകളും രണ്ട് സ്പിന്നര്‍മാരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ഫിഞ്ചിന്റെ നായകത്വത്തില്‍ ഇറങ്ങുന്ന ഓസീസ് നിരയില്‍ ഓള്‍റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലുമുണ്ട്.

മറുവശത്ത് ടെമ്പ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക അഞ്ച് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്മാരും അഞ്ച് ബൗളര്‍മാരുമായാണ് ഇറങ്ങുന്നത്.
ALSO WATCH

 

Most Popular