Wednesday, December 1, 2021
HomeNewsKeralaയുഎയിലേക്കുള്ള യാത്രക്കാര്‍ ഈ എമിറേറ്റുകളിലേക്ക് ടിക്കറ്റെടുത്താല്‍ പകുതി തുക ലാഭിക്കാം

യുഎയിലേക്കുള്ള യാത്രക്കാര്‍ ഈ എമിറേറ്റുകളിലേക്ക് ടിക്കറ്റെടുത്താല്‍ പകുതി തുക ലാഭിക്കാം

Kochi: ദുബയിലേക്ക് യാത്ര ചെയ്യേണ്ടവര്‍ മറ്റ് എമിറേറ്റുകളിലേക്ക് ടിക്കറ്റെടുത്താല്‍ പകുതി തുക ലാഭം. സാധാരണ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് (Kochi To Dubai) യാത്ര ചെയ്യുവാണെങ്കില്‍ ടിക്കറ്റിന് നല്‍കേണ്ടത് 20,275 രൂപ മുതല്‍ 40,548 രൂപ വരെയാണ്. എന്നാല്‍, അതിന്റെ പകുതി തുകയ്ക്ക് ഷാര്‍ജയിലേക്കോ (Sharjah) റാസ് അല്‍ ഖൈമയിലേക്കോ (Ras Al Khaimah) ടിക്കറ്റ് കിട്ടും.

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ടിക്കറ്റിന്റെ ചാര്‍ജ് 16,221 രൂപ മാത്രമാണ്. തിരികെ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് 9,935 രൂപയോളമാണ് വരിക. റാസല്‍ ഖൈമയിലേക്ക് 14,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ രണ്ട് എമിറേറ്റുകളിലെ എയര്‍പോര്‍ട്ടുകളില്‍ വിമാനം ഇറങ്ങുന്നതിനും മറ്റു സര്‍വീസുകള്‍ക്കും ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ദുബയിലെയും അബൂദബിയിലെയും വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാല്‍ കൂടുതല്‍ വിമാനങ്ങള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നതിനാലാണ് ചാര്‍ജ് കുറയുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അബൂദബിയില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ അറേബ്യ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ടിക്കറ്റ് ചാര്‍ജ് കുറയാന്‍ ഇടയാക്കും. അബൂദബിയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ അറേബ്യ ടിക്കറ്റ് ചാര്‍ജ് 600 ദിര്‍ഹമാണ്(ഏകദേശം 12,167 രൂപ) എയര്‍ അബൂദബിയും വിസ്സ് എയറും ചേര്‍ന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

Most Popular