അല്‍ഐന്‍: മലപ്പുറം തവനൂര്‍ സ്വദേശിയായ ഇമാം അല്‍ഐനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃകനപ്പുരം സ്വദേശി മുഹമ്മദ് കുറ്റിപറമ്പില്‍ (65) ആണ് മരിച്ചത്. ജീമി പാലസിലെ പള്ളിയില്‍ ഇമാമായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച
രാത്രി രാത്രി നാട്ടിലേക്കു കൊണ്ടുപോകും. ചൊവ്വാഴ്ച്ച രാവിലെ സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യമാര്‍: തിത്തീമ്മ, ആമിന. മക്കള്‍: റസിയ ഫാത്തിമ, നൂറുദ്ദീന്‍, സൈഫു. മരുമക്കള്‍: ഹമീദ്, ബഷീര്‍, റൈസ.