Saturday, October 23, 2021
HomeNewsfeedഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെയെന്ന് ഇത്തിഹാദ്

ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെയെന്ന് ഇത്തിഹാദ്

അബൂദബി: ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്കുള്ള വിമാന വിലക്ക് ജൂലൈ 21 വരെയെന്ന് അബൂദബി വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് ട്വിറ്ററില്‍ ഇക്കാര്യമറിയിച്ചത്.

യാത്രാ നിരോധനം സംബന്ധിച്ച പുതിയ അപ്‌ഡേഷന്‍ ഏതാനും നിമിഷം മുമ്പാണ് ലഭിച്ചതെന്നും ഇതു പ്രകാരം ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ഉണ്ടാവില്ലെന്നും അറിയിപ്പില്‍ പറയുന്നു.

യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ നോട്ടാം അറിയിപ്പിനെ ഉദ്ധരിച്ച് ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാന വിലക്ക് നീട്ടിയതായി നേരത്തേ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യക്ക് പുറമേ ലൈബീരിയ, നമീബിയ, സിയേറ ലിയോണ്‍, കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസ് ആണ് ജൂലൈ 21 അര്‍ധരാത്രി വരെ റദ്ദാക്കിയത്.

അതേ സമയം, ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ഇനിയൊരു അറിയിപ്പ് വരെ റദ്ദാക്കിയതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു.

Most Popular