Monday, October 25, 2021
HomeNewsfeedഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് പറക്കുന്നവര്‍ 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണം

ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് പറക്കുന്നവര്‍ 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കു പോകുന്ന യാത്രക്കാര്‍ ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇയിലേക്കു പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതിന് വേണ്ടിയാണ് നേരത്തേ എത്താന്‍ ആവശ്യപ്പെടുന്നത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പാണ് കോവിഡ് ടെസ്റ്റ് കൗണ്ടര്‍ തുറക്കുക. പുറപ്പെടുന്നതിന് 2 മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ ക്ലോസ് ചെയ്യുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
ALSO WATCH

Most Popular